സി കാറ്റഗറിയിൽ; തിരുവനന്തപുരത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനം

By Team Member, Malabar News
Trivandrum In C Catagory And More Restrictions From Today
Ajwa Travels

തിരുവനന്തപുരം: രോഗവ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ തലസ്‌ഥാനത്ത് ഇന്ന് മുതൽ സി കാറ്റഗറി നിയന്ത്രണങ്ങൾ. ഇതോടെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഒരു തരത്തിലുള്ള ആൾക്കൂട്ടവും ജില്ലയിൽ അനുവദിക്കില്ല. കൂടാതെ തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവർഷം എന്നിവയൊഴികെ എല്ലാ ക്ളാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ളാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. കൂടാതെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അതേസമയം മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് കടുത്ത എതിർപ്പ് വ്യക്‌തമാക്കി. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്നാണ് ഫിയോക് പ്രസിഡണ്ട് വിജയകുമാർ ചൂണ്ടിക്കാണിക്കുന്നത്.

Read also: കോവിഡ് മഹാമാരിയുടെ അന്ത്യം പ്രവചിച്ച് ലാന്‍സെറ്റ് മെഡിക്കൽ ജേർണൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE