ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്; പതിനായിരങ്ങളെ മാറ്റി പാർപ്പിച്ചു

By Desk Reporter, Malabar News
Tsunami-Alert
Representational Image
Ajwa Travels

വെല്ലിങ്ടൻ: ശക്‌തമായ ഭൂചലനത്തെ തുടർന്ന് ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്. പതിനായിരക്കണക്കിന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു. ന്യൂസിലാന്റ്, ദക്ഷിണ പസഫിക് ദീപ സമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവിടങ്ങളിൽ നിന്നാണ് തീരദേശവാസികളെ മാറ്റിയത്. റിക്റ്റർ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് വന്നത്.

വീടുകളിൽ തങ്ങരുത് എന്ന് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (നെമ) പറഞ്ഞു. മുന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്നും നെമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാന്‍, റഷ്യ, മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളിലും ചെറിയ തിരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിരാവിലെ തന്നെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read:  പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE