ഓർമ്മശക്‌തി കൂട്ടാൻ കുട്ടികൾക്ക് കുത്തിവെപ്പ്; ട്യൂഷൻ അധ്യാപകൻ അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

ഡെൽഹി: ഓർമ്മശക്‌തി വർധിപ്പിക്കാൻ കുട്ടികളിൽ കുത്തിവെപ്പ് നടത്തിയ ട്യൂഷൻ അധ്യാപകൻ പിടിയിൽ. കിഴക്കൻ ഡൽഹിയിലെ മണ്ഡവാലിയിലാണ് സംഭവം. 6 മുതൽ 9 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എടുത്തിരുന്ന 20കാരനായ സന്ദീപ് എന്ന അധ്യാപകനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ദിവസം ട്യൂഷനു ശേഷം വിദ്യാർഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവ് സന്ദീപ് മകൾക്ക് കുത്തിവെപ്പ് എടുക്കുന്ന കാണുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ എല്ലാ വിദ്യാർഥികൾക്കും സന്ദീപ് കുത്തിവെപ്പ് എടുത്തിരുന്നതായി കണ്ടെത്തി.

എൻഎസ് സൊല്യൂഷൻസ് എന്ന ഇഞ്ചക്ഷനാണ് കുട്ടികൾക്ക് എടുത്തതെന്ന് ചോദ്യം ചെയ്യലിൽ സന്ദീപ് പോലീസിനോട് പറഞ്ഞു. സന്ദീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സിറിഞ്ചുകളും മരുന്നുകളും പോലീസ് പിടിച്ചെടുത്തു.

വിദ്യാർഥികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം കുത്തിവെപ്പിനെ തുടർന്ന് അസ്വസ്‌ഥത പ്രകടിപ്പിച്ച ചില കുട്ടികൾ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. സൗജന്യമായിട്ട് ആയിരുന്നു സന്ദീപ് കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നത്.

Read Also: സ്വകാര്യ നിക്ഷേപം മാത്രമല്ല വികസനം; ബിപിസിഎൽ വിൽപ്പന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE