വിദ്യാർഥിനിക്ക് അശ്ളീല സന്ദേശം; പ്രതിഷേധങ്ങൾക്ക് ഒടുവിൽ അധ്യാപകൻ അറസ്‌റ്റിൽ

By News Desk, Malabar News
Pocso case arrest
Representational Image
Ajwa Travels

ചെന്നൈ: വിദ്യാർഥിനിക്ക് അശ്ളീല സന്ദേശമയച്ച അധ്യാപകൻ അറസ്‌റ്റിൽ. ഇയാളെ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വൻ പ്രതിഷേധം നടന്നിരുന്നു. സമരം ശക്‌തമായതോടെ മരപ്പാലത്തിന് അടുത്തുള്ള സ്വകാര്യ സ്‌കൂൾ അധ്യാപകനെ ഒടുവിൽ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

മരപ്പാലത്തെ സ്വകാര്യ സ്‌കൂളിൽ കഴിഞ്ഞ പത്ത് വർഷമായി ജോലി ചെയ്യുന്ന ഡാനിയേൽ എന്നയാളാണ് പ്‌ളസ്‌ ടു വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയച്ചത്. ശല്യം തുടർന്നതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കൾ പരാതിയുമായി സ്‌കൂളിൽ എത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് രക്ഷിതാക്കൾ സംഘടിച്ച് പ്രതിഷേധം കനത്തതോടെ പോലീസ് കേസെടുത്തു.

ശിശുക്ഷേമ സമിതി സ്‌കൂളിൽ എത്തി തെളിവെടുപ്പും നടത്തി. വിദ്യാർഥികളിൽ നിന്ന് തെളിവെടുത്ത ശിശുക്ഷേമ സമിതിക്ക് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പോലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകി. പിന്നാലെ അധ്യാപകനെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE