ഇംഗ്ളീഷ് സംസാരിച്ചില്ല; 4 വയസുകാരന് മർദ്ദനം, ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്‌റ്റിൽ

By Team Member, Malabar News
Tuition Center Teacher Were Arrested For Beating 4 Years Old Kid
Ajwa Travels

എറണാകുളം: ഇംഗ്ളീഷ് സംസാരിക്കാത്തതിന്റെ പേരിൽ 4 വയസുകാരന് ട്യൂഷൻ സെന്റർ അധ്യാപകന്റെ മർദ്ദനം. എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലാണ് സംഭവം. തുടർന്ന് പള്ളുരുത്തിയിലുള്ള തക്ഷശില ട്യൂഷൻ സെന്റർ അധ്യാപകൻ നിഖിലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കയ്യിലും കാലിലും പരിക്കേറ്റ കുട്ടിയുടെ ശരീരത്തിൽ ചതവുകളും കണ്ടെത്തിയിട്ടുണ്ട്. മർദ്ദനം അധ്യാപകൻ സമ്മതിച്ചതായും മാതാപിതാക്കൾ വ്യക്‌തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ട്യൂഷനെത്തിയ 4 വയസുകാരനെ ഇംഗ്ളിഷ് പറഞ്ഞില്ലെന്ന പേരിൽ അധ്യാപകൻ മർദ്ദിച്ചത്. കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനിലും പോലിസിലും കുടുംബം പരാതി നൽകുകയായിരുന്നു. നിലവിൽ അറസ്‌റ്റിലായ നിഖിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടതോടെ ഡിസ്‌ചാർജ് ചെയ്യുകയും ചെയ്‌തു.

Read also: കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത് എസ്എഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE