മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ

എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി.

By Trainee Reporter, Malabar News
beat-up
Rep. Image
Ajwa Travels

പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് ആറൻമുള പോലീസ് അധ്യാപകനെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് എസ്‌ഐഎസിനോട് മന്ത്രി റിപ്പോർട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എഇഒയുടെ റിപ്പോർട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ അധ്യാപകന് സസ്‌പെൻഷൻ. അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വ്യക്‌തമാക്കി. അധ്യാപകൻ പ്രഥമദൃഷ്‌ട്യാ കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കകയാണ്. ഇത്തരം സംഭവങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്‌തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അതേസമയം, പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞാണ് വിദ്യാർഥിനിയെ ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂളിലെ അധ്യാപകൻ നിലത്തിരുത്തുകയും ചൂരൽ വടികൊണ്ട് തല്ലിയതെന്നുമാണ് പരാതി. വിദ്യാർഥിനിക്ക് ഇതിനു മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, കുട്ടിയെ കൈയിൽ ബോധപൂർവം താൻ മർദ്ദിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് അധ്യാപകന്റെ മൊഴി.

Most Read: ഉമ്മൻ ചാണ്ടി അനുസ്‌മരണം; പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടു- കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE