പ്രകൃതിദത്ത മാർഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കാണമെന്നാണോ നിങ്ങളുടെ ആഗ്രഹം? അങ്ങനെയെങ്കിൽ തീർച്ചയായും മഞ്ഞളിന് അവസരം നൽകാം. തലമുറകളായി സൗന്ദര്യ സംരക്ഷണത്തിൽ സ്‌ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്.
മുഖത്തെ പാടുകളും മുഖക്കുരുവും എങ്ങനെ മഞ്ഞൾ പ്രയോഗത്തിലൂടെ മാറ്റാമെന്നാണ് ഇനി പറയുന്നത്.
- മഞ്ഞളും, തുളസിനീരും ചേർത്ത് കുഴമ്പു രൂപത്തിലാക്കിയ ശേഷം മുഖത്തു പുരട്ടുക. പഴക്കംചെന്ന കറുത്ത പാടുകൾ മാറികിട്ടും.
- മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകളും മുഖക്കുരുവും അകലും.
- പനിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖക്കുരു മാത്രമുള്ള ഭാഗത്തു പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളഞ്ഞാൽ മുഖക്കുരുവിന് ശമനം കിട്ടും.
- ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മഞ്ഞളും, വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറികിട്ടും.
കൂടാതെ പച്ചമഞ്ഞളും, ആര്യവേപ്പിലയും കൂടി കുഴമ്പു രൂപത്തിലാക്കി ദിവസവും തേച്ചുകുളിച്ചാൽ ശരീരത്തിലെ എല്ലാ കറുത്ത പാടുകളും മാറുമെന്നും ചർമ്മകാന്തി വർധിക്കുകയും, ചർമ്മ രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു. മേൽപറഞ്ഞ ഔഷധകൂട്ടുകൾ ഉപയോഗിക്കുമ്പോൾ അവയിലെ ഘടകങ്ങൾ ശുദ്ധമാണ് എന്ന കാര്യം പ്രത്യേകം ഉറപ്പുവരുത്താനും ശ്രദ്ധിക്കുക.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)
Most Read: ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിൽ തുടക്കം