ന്യൂഡെൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് ട്വിറ്റർ പുനസ്ഥാപിച്ചു. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നേരത്തെ ട്വിറ്റർ പിൻവലിച്ചിരുന്നു. സംഭവം വാർത്തയായതിനെ തുടർന്നാണ് ബ്ളൂ ടിക്ക് പുനഃസ്ഥാപിച്ചത്
എന്നാൽ ഇത് അസ്വാഭാവിക നടപടിയല്ലെന്നും യഥാസമയം വേരിഫിക്കേഷൻ നടപടി പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ബ്ളൂ ബാഡ്ജ് നീക്കം ചെയ്യേണ്ടി വന്നതെന്ന് ട്വിറ്റർ പ്രതികരിച്ചു.
വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് 6 മാസത്തോളമായി സജീവമല്ലായിരുന്നു എന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. 2020 ജൂലൈ 23നാണ് വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Read also: വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ബംഗാളും