കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്‌റ്റിൽ

By News Bureau, Malabar News
money laundering case malappuram
Ajwa Travels

മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌.

ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. സിഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

പ്രതികൾ തൃശൂര്‍ ജില്ലയിലേക്ക് കാറിൽ പണം കടത്തുകയായിരുന്നു. കാറിനകത്ത് പ്രത്യേക അറക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.

ഗള്‍ഫില്‍ നിന്നുള്ള സന്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇരുവരും കുഴല്‍പ്പണം വിവിധ ജില്ലകളില്‍ എത്തിച്ചിരുന്നത്. നേരിട്ടാണ് പ്രതികൾ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.

അതേസമയം പ്രതികളെയും പിടികൂടിയ പണവും ഇന്‍കംടാക്‌സിന് കൈമാറും.

Malabar News: പുതിയാപ്പയിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE