പുതിയാപ്പയിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ

By Web Desk, Malabar News
domestic violence
Representational Image
Ajwa Travels

കോഴിക്കോട്: പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ലിനീഷ് അറസ്‌റ്റിൽ. ആത്‍മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ മരണത്തിന് ഉത്തരവാദി ലിനീഷാണെന്ന് യുവതിയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.

കേസ് അന്വേഷിക്കുന്ന ടൗൺ എസിപിയാണ് ലിനീഷിനെ അറസ്‌റ്റ് ചെയ്‌തത്‌. ശരണ്യയുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം അതേ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒൻപത് ദിവസത്തിനിടെയാണ് ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

Read Also: പെരിയ ഇരട്ടക്കൊല; സിപിഎമ്മിന്റെ പങ്ക് വ്യക്‌തമായെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE