പൊക്കാളി ക്വാറിയിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്‌

By Trainee Reporter, Malabar News
lorry accident in kozhikode
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ പൊക്കാളി ക്വാറിയിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഏഴേആറിന് സമീപം അറണാട്ടിൽ മീത്തൽ പ്രകാശൻ (62), പുതിയങ്ങാടി കൊട്ടാരത്തിൽ മുഹമ്മദ് അഷ്‌റഫ് (59) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

ക്വാറിയിൽ കരിങ്കൽ കയറ്റാനായി നിർത്തിയിട്ടിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പിറകോട്ട് വരുന്നത് ഒഴിവാക്കാനായി ടയറിനടിയിൽ കല്ല് വെക്കുന്നതിന് ഇടയിൽ ലോറി  20 അടി താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നു. ലോറി ക്വാറിയിൽ നിന്ന് പിറകോട്ട് നീങ്ങി മലക്കം മറിഞ്ഞതിന് ശേഷമാണ് താഴ്‌ചയിലേക്ക്‌ മറിഞ്ഞത്. ഈ സമയം പാറ പൊട്ടിച്ചു കൊണ്ടിരിക്കുന്ന പ്രകാശനെയും അഷ്റഫിനെയും തട്ടി തെറിപ്പിച്ചാണ് അപകടം ഉണ്ടായത്. ക്വാറി ജീവനക്കാരും ഡ്രൈവർമാരും ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. കാക്കൂർ പോലീസും ചേളന്നൂർ പഞ്ചായത്ത്, വില്ലേജ് അധികൃതരും സംഭവസ്‌ഥലം സന്ദർശിച്ചു.
അപകടത്തിൽ ലോറി പൂർണമായി തകർന്നു.

Read Also: കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE