കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും

By Staff Reporter, Malabar News
muhammed-shafi
Ajwa Travels

കോഴിക്കോട്: കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധകേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. ഷാഫിയോട് കസ്‌റ്റംസിന്റെ കൊച്ചി ഓഫിസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഷാഫിയുടെയും, മറ്റ് പ്രതികളുടെയും വീടുകളിൽ കസ്‌റ്റംസ്‌ പരിശോധന നടത്തിയിരുന്നു.

സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കാൻ ഷാഫിയും കൊടിസുനിയും സഹായം ചെയ്‌തു നൽകിയതായി മുഖ്യപ്രതി അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. മാത്രമല്ല ഷാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്, മൊബൈൽ ഫോൺ അടക്കമുള്ള വസ്‌തുക്കൾ കസ്‌റ്റംസ് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇവയെല്ലാം പരിശോധിച്ചതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യൽ നടക്കുക.

Read Also: സാമൂഹിക സുരക്ഷാ മിഷനിൽനിന്ന്‌ ഡോ. മുഹമ്മദ് അഷീൽ ആരോഗ്യ വകുപ്പിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE