വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Maoist arrest
Ajwa Travels

വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ് ചെയ്‌തെന്നാണ് വിവരം.

പിടിയിലായ കൃഷ്‌ണമൂർത്തി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്‌റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.

Most Read: പാലക്കയത്ത് വൻ മരംകൊള്ള; 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE