കണ്ണൂരിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

By Trainee Reporter, Malabar News
Steel bomb found in Ulikkal in Kannur
Ajwa Travels

കണ്ണൂർ: ജില്ലയിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലാണ് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്‌ഥലത്ത്‌ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു.

കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ ബോംബ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉളിക്കൽ പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡും എത്തി ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തിയത്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി 20 മിനിറ്റ് വ്യത്യാസത്തിൽ രണ്ടും പൊട്ടിച്ചു നിവീര്യമാക്കി. പോലീസും ബോംബ് സ്‌ക്വാഡും സ്‌ഥലത്ത്‌ പരിശോധന തുടരുകയാണ്.

Most Read: വാഹനങ്ങളിൽ ഇനി സൺഫിലിമും കർട്ടനും വേണ്ട; ‘ഓപ്പറേഷൻ സുതാര്യം’ പദ്ധതിക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE