ഐഎസ് ബന്ധം; കണ്ണൂരിൽ അറസ്‌റ്റിലായ യുവതികളെ കോടതിയിൽ ഹാജരാക്കി

By Team Member, Malabar News
NIA
Ajwa Travels

കണ്ണൂർ: തീവ്രവാദ സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരിൽ നിന്നും എൻഐഎ അറസ്‌റ്റ് ചെയ്‌ത യുവതികളെ കോടതിയിൽ ഹാജരാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതികളെ ഹാജരാക്കിയത്. ഇവരെ ഉടൻ തന്നെ ഡെൽഹിയിലേക്ക് കൊണ്ടുപോകുമെന്നും, അതിന് മുന്നോടിയായാണ് കോടതിയിൽ ഹാജരാക്കിയതെന്നുമാണ് വിവരം.

ഇന്ന് രാവിലെയാണ് കൊച്ചി, ഡെൽഹി എന്നിവിടങ്ങളിൽ നിന്നുള്ള എൻഐഎ സംഘങ്ങൾ കണ്ണൂരിൽ എത്തി ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെ അറസ്‌റ്റ് ചെയ്‌തത്‌. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഇൻസ്‌റ്റഗ്രാം ഗ്രൂപ്പിന്റെ മറവിൽ ഇവർ ഐഎസിന് വേണ്ടി പ്രവർത്തിക്കുകയും സമൂഹ മാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തുകയും ചെയ്‌തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

പ്രതികളുടെ വീടുകളിൽ എത്തി ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇതേ കേസിൽ ഇവരെ നേരത്തെയും കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും, വീടുകളിൽ റെയ്‌ഡ്‌ നടത്തുകയും ചെയ്‌തിരുന്നു. തുടർന്ന് ഇവർ എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു. കൂടാതെ ഇരുവരും ഇറാൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായും എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Read also: സംസ്‌ഥാന വനിതാ കമ്മീഷൻ; പി സതീദേവി പുതിയ അധ്യക്ഷയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE