യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു; പ്രതി കസ്‌റ്റഡിയിൽ

By Team Member, Malabar News
kasargod
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. പരപ്പ എടത്തോടാണ് സംഭവം. രമേശ്, രാമൻ എന്നിവർക്കാണ് കുത്തേറ്റത്. ഇതേ നാട്ടുകാരനായ മാധവൻ എന്നയാളാണ് ഇരുവരെയും ആക്രമിച്ചത്. കോൺഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്‌തമാക്കുന്നു.

സംഭവസമയത്ത് മാധവൻ മദ്യലഹരിയിലായിരുന്നു. ഒപ്പം തന്നെ ഇയാൾക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പോലീസ് വ്യക്‌തമാക്കി. നിലവിൽ ഇയാളെ വെള്ളരിക്കുണ്ട് പോലീസ് കസ്‌റ്റഡിയിലെടുത്തു. കൂടാതെ കുത്തേറ്റ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read also : ബധിരയും മൂകയുമായ സ്‌ത്രീക്ക് നേരെ പീഡനം; യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE