പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്

By Trainee Reporter, Malabar News
blast
Rep. Image
Ajwa Travels

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. സിപിഎം പ്രവർത്തകരായ മൂളിയതോട് സ്വദേശികളായ വിനീഷ് (24), ഷെറിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സ്‌ഫോടനം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്‌ഫോടനം നടന്നത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ, തിരുവനന്തപുരം മണ്ണന്തല മുക്കോലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. 17 വയസുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസാരമായി പരിക്കേറ്റ കിരൺ, ശരത് എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.

Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE