യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
Ajwa Travels

അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 3,634 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപ്പോര്‍ട് ചെയ്‌തു.

1,93,163 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,40,365 പേരാണ് ഇതിനോടകം രോഗമുക്‌തരായത്.

1,041 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 13,725 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.84 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.

Kerala News: ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE