ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
santhosh eapen
Ajwa Travels

കൊച്ചി: ഡോളർ കടത്ത് കേസിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുള്ള യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ. കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഡോളർ കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റുപ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളർ ആക്കിമാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നാണ് കസ്‌റ്റംസ്‌ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകൾ കസ്‌റ്റംസ്‌ നേരത്തെ പരിശോധിച്ചിരുന്നു.

സ്വപ്‌ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്‌ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.  എം ശിവശങ്കർ കേസിലെ നാലാം പ്രതിയാണ്. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നും കസ്‌റ്റംസ്‌ സൂചന നൽകിയിട്ടുണ്ട്.

Read also: ആയുഷ് വകുപ്പിലെ 68.64 കോടിയുടെ 30 പദ്ധതികൾ നാടിന് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE