കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം യുഎഇ; ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ

By Desk Reporter, Malabar News
Ajwa Travels

ദുബായ്: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക തെളിയിച്ചാണ് യുഎഇ ഇന്ത്യക്കുള്ള പിന്തുണ അറിയിച്ചത്. കോവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ആത്‌മവിശ്വാസമുണ്ടെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്‌ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു.

‘സ്‌റ്റേ സ്‍ട്രോങ് ഇന്ത്യ’ എന്ന സന്ദേശവുമായി ഞായറാഴ്‍ച രാത്രിയാണ് ബുര്‍ജ് ഖലീഫയിൽ ത്രിവർണ പതാക പ്രകാശിതമായത്. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‍തു. തുടര്‍ന്ന് നിരവധി പേരാണ് ‘സ്‌റ്റേ സ്‍ട്രോങ് ഇന്ത്യ’ എന്ന ഹാഷ് ടാഗോടെ ഈ വീഡിയോ പങ്കുവച്ചത്.

Also Read:  കോവിഡ് വ്യാപനം; മോദി സർക്കാരിനെ വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE