സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം വേണമെന്ന് യുഎഇ

സ്വകാര്യ- ജോയിന്റ്- സ്‌റ്റോക്ക് കമ്പനികളുടെ ഡയറക്‌ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദ്ദേശം. പുതിയ ചട്ടം 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

By Trainee Reporter, Malabar News
UAE News
Rep. Image
Ajwa Travels

യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്‌ത്രീ ശാക്‌തീകരണം ഉറപ്പാക്കാനും കൂടുതൽ നടപടികളുമായി ഭരണാധികാരികൾ. യുഎഇയിലെ സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ- ജോയിന്റ്- സ്‌റ്റോക്ക് കമ്പനികളുടെ ഡയറക്‌ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദ്ദേശം.

പുതിയ ചട്ടം 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്‌ടർ ബോർഡിന്റെ കാലാവധി തീരുന്ന മുറയ്‌ക്ക്‌ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അതിലൊരാൾ എങ്കിലും വനിത ആയിരിക്കണമെന്നാണ് നിർദ്ദേശം.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെയും ഉയർത്തുക, നിർണായക തീരുമാനങ്ങളിൽ സ്‌ത്രീകളുടെ അഭിപ്രായം ഉറപ്പാക്കുക, ഉന്നത പദവികളിലേക്ക് ഉയരാൻ വനിതകളെ പ്രോൽസാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയുമാണ് നിർദ്ദേശം. രാജ്യത്തിന്റെ ഫെഡറൽ നാഷണൽ കൗൺസിലിൽ 50% സീറ്റുകൾ വനിതകൾക്കായി നീക്കിവെച്ച 2018ൽ അന്നത്തെ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സയെദ് അൽ നഹ്യാൻ നിർദ്ദേശിച്ചിരുന്നു.

ലിംഗഭേദമന്യേ രാജ്യത്ത് ഒരേ ജോലിക്ക് തുല്യവേതനവും നടപ്പാക്കിയിരുന്നു. സ്വകാര്യ നിക്ഷേപകർ ഓഹരി ഉടമകളായ കമ്പനികളാണ് ജോയിന്റ്- സ്‌റ്റോക്ക് കമ്പനികൾ. പൊതു ജോയിന്റ്- സ്‌റ്റോക്ക് കമ്പനികളിൽ ഈ നിർദ്ദേശം 2021 മുതൽ നടപ്പിലാക്കിയിരുന്നു. അബുദാബി, ദുബായ് സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികൾക്കായിരുന്നു മാനദണ്ഡം ബാധകം.

Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE