പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ

By Trainee Reporter, Malabar News
alan_thaha_Malabar News
താഹയും അലനും പോലീസിനോടൊപ്പം
Ajwa Travels

പന്തീരാങ്കാവ്: യുഎപിഎയെ കേസില്‍ ആരോപിതരായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ നീക്കം. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ജാമ്യം റദ്ദാക്കാനാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ജാമ്യം അനുവദിച്ചതിനു പുറകെ, ഇത് റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗസ്ഥർ, എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച്ചയാണ് അലനും താഹക്കും എന്‍.ഐ.എ കോടതി കര്‍ശന നിബന്ധനകളോടെ ജാമ്യമനുവദിച്ചത്. കേസില്‍ എന്‍.ഐ.എയെ പരോക്ഷമായി വിമര്‍ശിച്ചതിനുശേഷമാണ് കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് എന്‍.ഐ.എ, ജാമ്യം റദ്ദാക്കാനുള്ള നീക്കം ആരംഭിച്ചത്.

10 മാസത്തിന് ശേഷമാണ് കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ നവംബര്‍ 2നാണ് കോഴിക്കോട് പന്തീരാങ്കാവ് നിന്നും, മാവോയിസ്റ്റ് ബന്ധം ചൂണ്ടിക്കാട്ടി അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE