ചിയാന്റെ ‘കോബ്ര’; വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്‌റ്റാലിൻ

By Film Desk, Malabar News
Malabarnews_cobra

വമ്പൻ റിലീസിനൊരുങ്ങി ചിയാൻ വിക്രമിന്റെ ‘കോബ്ര’. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം ഉദയനിധി സ്‌റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കി. ഉദയനിധി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തിന് ഇന്ത്യയിലുടനീളം റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അജയ് ജ്‌ഞാനമുത്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. ആഗസ്‌റ്റ് പതിനൊന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. ‘ഡിമോന്റി കോളനി, ഇമൈക്ക നൊടികൾ’ എന്നീ സിനിമകൾക്ക് ശേഷം ജ്‌ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് ‘കോബ്ര’.

 

View this post on Instagram

 

A post shared by Udhayanidhi Stalin (@udhay_stalin)

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ച അജയ് മുഴുവൻ ടീമിനും നന്ദി പറയുകയും ചെയ്‌തു. ‘ഏകദേശം 3 വർഷത്തെ ചിത്രീകരണം അവസാനിച്ചു!! എന്നെ വിശ്വസിച്ച്, എല്ലാ പോരാട്ടങ്ങളിലും പ്രയാസകരമായ സമയങ്ങളിലും എന്നോടൊപ്പം സഞ്ചരിച്ച ചിയാൻ വിക്രം സാറിനും എന്റെ മുഴുവൻ ടീമിനും ആത്‌മാർഥമായ നന്ദി !! നിങ്ങളോരോരുത്തരോടും എന്നേക്കും കടപ്പെട്ടിരിക്കുന്നു!,’ അദ്ദേഹം എഴുതി.

ശ്രീനിധി ഷെട്ടി, മിയ ജോർജ്, പത്‌മപ്രിയ ജാനകിരാമൻ, കനിഹ, റോഷൻ മാത്യു, സർജാനോ ഖാലിദ്, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദരാജൻ, കെഎസ് രവികുമാർ, ബാബു ആന്റണി, പൂവവയ്യർ, മുഹമ്മദ് അലി ബെയ്ഗ് എന്നിവർക്ക് പുറമെ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മാമു കോയയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘കോബ്ര’.

ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. എആർ റഹ്‌മാനാണ് ചിത്രത്തിന് ഈണം പകരുന്നത്.

Most Read: ആൾട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ; അറസ്‌റ്റിനെതിരെ പ്രതിഷേധം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE