ഉദ്ധവ് താക്കറെ കഴിഞ്ഞ വർഷം എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു; ഷിൻഡെ പക്ഷം

By Desk Reporter, Malabar News
Uddhav Thackeray
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ വർഷം എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി ഷിൻഡെയുടെ പാളയത്തിലെ ഒരു നേതാവ് അവകാശപ്പെട്ടു. ഇന്ന് വൈകുന്നേരം പാർലമെന്റിൽ ഷിൻഡെയും പാർട്ടി സഹപ്രവർത്തകരും പങ്കെടുത്ത ഒരു പത്രസമ്മേളനത്തിൽ ആയിരുന്നു അവകാശവാദം.

കഴിഞ്ഞ വർഷം ജൂണിൽ താക്കറെ എൻഡിഎയിൽ ‘വീണ്ടും ചേരാൻ’ ആഗ്രഹിച്ചിരുന്നു, എന്നാൽ പിന്നീട് ഇതിൽ നിന്ന് പിന്നോട്ട് പോയി; എംപി രാഹുൽ ഷെവാലെ പറഞ്ഞു. ഷിൻഡെയുമായി സഖ്യമുണ്ടാക്കുന്ന പാർലമെന്റിലെ പ്രത്യേക സേന ഗ്രൂപ്പിൽ ഷെവാലെക്ക് ഒരു പ്രധാന റോൾ നൽകിയിട്ടുണ്ട്. ഇന്നലെ ഷെവാലെ നയിക്കുന്ന പ്രത്യേക സേനാ ഗ്രൂപ്പിനെക്കുറിച്ച് അറിയിച്ച് 12 എംപിമാർ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്ത് നൽകിയിരുന്നു.

Most Read:  ഇപി ജയരാജന് പരോക്ഷ മറുപടിയുമായി ഇൻഡിഗോ; ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE