ഇപി ജയരാജന് പരോക്ഷ മറുപടിയുമായി ഇൻഡിഗോ; ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’

By Desk Reporter, Malabar News
Indigo gives indirect reply to EP Jayarajan; 'Flying high above the world'
Ajwa Travels

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഇൻഡിഗോയും തമ്മിലുള്ള വിവാദത്തിൽ ഇപിക്ക് പരോക്ഷ മറുപടിയുമായി ഇൻഡിഗോയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇൻഡിഗോ മറുപടി നൽകിയത്.

‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു.’ എന്നാണ് ഇൻഡിഗോ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. വിവാ​ദത്തിന് പിന്നാലെ താനിനി ഇൻഡിഗോയുടെ വിമാനത്തിൽ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു. ഇൻഡി​ഗോ മോശം കമ്പനി‌യാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇൻഡിഗോ വിമാനത്തിൽ ക‌‌യറില്ലെന്ന് ജയരാജൻ പറഞ്ഞെങ്കിലും യാത്രാവിലക്ക് ഏർപ്പെടുത്തിയ കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇപി ജയരാജൻ കത്തയച്ചു. കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടി എടുത്തതെന്നും നടപടി തിരുത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് ഡയറക്‌ട് തിരുവനന്തപുരം സർവീസ് നടത്തുന്ന ഏക കമ്പനിയാണ് ഇൻഡിഗോ.

Most Read:  പേവിഷബാധ മരണം ഒഴിവാക്കാൻ പ്രത്യേക കർമ്മപരിപാടി ആരംഭിച്ചു; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE