തിരഞ്ഞെടുപ്പ് പ്രചാരണം; കാളവണ്ടിയിലെ റോഡ് ഷോയുമായി യുഡിഎഫ് സ്‌ഥാനാർഥി

By Team Member, Malabar News
bullock cart
Ajwa Travels

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്‌ഥാനാർഥി. മലമ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായ എസ്‌കെ അനന്തകൃഷ്‌ണനാണ് പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെ കാളവണ്ടിയിൽ റോഡ് ഷോ നടത്തിയത്.

കർഷകൻ കൂടിയായ അനന്തകൃഷ്‌ണനും അനുയായികളും ചേർന്ന് 15 കാളവണ്ടികളിലായാണ് റോഡ് ഷോ നടത്തിയത്. കൂടാതെ വളരെ ആവേശത്തോടെയുള്ള പ്രചാരണ പ്രവർത്തനമാണ് മലമ്പുഴ മണ്ഡലത്തിൽ നടന്നതെന്നും, മലമ്പുഴയിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നും അനന്തകൃഷ്‌ണൻ വ്യക്‌തമാക്കി. ഒപ്പം തന്നെ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടം; പൊടിശല്യത്തിൽ വലഞ്ഞ് മംഗലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE