ലതികയുടെ അനുഭവത്തിൽ ദുഃഖമുണ്ട്; പ്രചാരണ രംഗത്ത് നിറസാന്നിധ്യമായി നൂർബിന

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: പ്രചാരണ രംഗത്ത് കോഴിക്കോട് സൗത്തിൽ നിറഞ്ഞ സാന്നിധ്യമായി യുഡിഎഫ് സ്‌ഥാനാർഥി നൂർബിനാ റഷീദ്. തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നൂർബിന. ലതികാ സുഭാഷിനുണ്ടായ അനുഭവം വല്ലാതെ വേദനിപ്പിച്ചുവെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും നൂർബിന മാദ്ധ്യമങ്ങളോട് പറഞ്ഞു.

വനിതകൾക്ക് പ്രാതിനിധ്യം നൽകാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളും തയാറാകണമെന്നും അവർ പറഞ്ഞു. സമയമൊട്ടും കളയാതെ പരമാവധി വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് നൂർബിന. മണ്ഡലത്തിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ജനങ്ങൾ കൂടെ നിൽക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. ഇടനിലക്കാരുടെ ആവശ്യമില്ലാതെ ആർക്ക് വേണമെങ്കിലും തന്റെയടുക്കൽ ഓടിയെത്താമെന്ന് നൂർബിന വാഗ്‌ദാനം ചെയ്‌തു.

Also Read: പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; ഇടതുമുന്നണിക്ക് പിന്തുണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE