തൃക്കാക്കര; ഉമ തോമസ് കോൺ​ഗ്രസ് സ്‌ഥാനാർഥി

By Syndicated , Malabar News
uma thomas
Photo Courtesy:24 news
Ajwa Travels

തിരുവനന്തപുരം: തൃക്കാക്കരയിൽ കോൺ​ഗ്രസ് സ്‌ഥാനാർഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറി. ഡെൽഹിയിൽ നിന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എംഎം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍രാണ് യോഗത്തിൽ പങ്കെടുത്തത്. മെയ് 31ആം തീയതിയാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് ജൂൺ 3ആം തീയതി വോട്ടെണ്ണൽ നടക്കുകയും ചെയ്യും. പിടി തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ് ഇപ്പോൾ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Read also: സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE