കേന്ദ്രമന്ത്രി രാജി വെച്ചു

By Trainee Reporter, Malabar News
harsimrath badhal_Malabar News
Harsimrat Kaur Badal
Ajwa Travels

ന്യൂ ഡെല്‍ഹി: കേന്ദ്രമന്ത്രി ഹര്‍സിംറത്ത് കൗര്‍ ബാദല്‍ രാജി വെച്ചു. ശിരോമണി അകാലിദള്‍ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിസഭാംഗമാണ് ഹര്‍സിംറത്ത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചാണ് രാജി. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണ് എന്ന നിലപാടാണ് പാര്‍ട്ടിയുടേത്. മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും സര്‍ക്കാരിന് നല്‍കുന്ന പിന്തുണ തുടരുമെന്ന് അകാലിദള്‍ നേതൃത്വം അറിയിച്ചു. മന്ത്രിയുടെ രാജി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.

കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ബില്ലുകള്‍, കര്‍ഷകവിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ആഴ്‌ചകളായി ഇതിനെതിരെ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി. നേരത്തെ ശിരോമണി അകാലിദള്‍ ബില്ലിനെ പിന്തുണച്ചു എങ്കിലും, കര്‍ഷകരുടെ എതിര്‍പ്പ് പരിഗണിച്ച് പിന്തുണ പിന്‍വലിച്ചിരുന്നു.

Read also: ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ്ങില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ല; രാജ്നാഥ് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE