നിയമനവിവാദം പുതിയ തലത്തിലേക്ക്; കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്

രാജ്‌ഭവൻ നിയമിക്കുന്ന ജോലിക്കാർക്ക് ആജീവനാന്ത പെൻഷൻ നൽകുന്നില്ല. എന്നാൽ, ജനങ്ങളുടെ നികുതിപ്പണമെടുത്ത് പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് സർക്കാർ ജനങ്ങളോട് മറുപടി പറയണം.-കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

By Central Desk, Malabar News
Union Minister V Muraleedharan
Ajwa Travels

തിരുവനന്തപുരം: രാജ്‌ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്‌ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നലെ പാർട്ടി പുറത്ത് വിട്ടിരുന്നു. അഞ്ചുവർഷത്തിൽ താഴെമാത്രം സേവന പരിയമുള്ളവരെ സ്‌ഥിപ്പെടുത്തണമെന്ന ഗവർണറുടെ ശുപാർശ സർക്കാർ അന്ന് തള്ളിയിരുന്നു.

കത്ത് പുറത്തിവിട്ടതിനെ തുടർന്ന് പുതിയ അധ്യായമായി ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ആരംഭിച്ച പോരിലാണ് ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയത്. രാജ്‌ഭവനിൽ നിയമിക്കുന്നത് ആജീവനാന്ത പെൻഷൻ നൽകാനല്ലെന്നും എല്‍ഡിഎഫ് രാജ്‌ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ നികുതിവരുമാനം പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ജനങ്ങളോട് സർക്കാർ മറുപടി പറയണമെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടെ..താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനാണ് ഗവർണർ പറഞ്ഞത്. ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണ്. പ്രതിപക്ഷ നേതാവിന് ജാവിനെക്കാൾ വലിയ രാജഭക്‌തിയാണെന്നും വി മുരളീധരന്‍ പരിഹസിച്ചു.

രാജ്‌ഭവനിൽ താൽക്കാലിക വേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന ഫോട്ടോ ഗ്രാഫറെ സ്‌ഥിരപ്പെടുത്തണമെന്ന് 2020 ഡിസംബറിൽ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഫോട്ടോ ഗ്രാഫറെ സ്‌ഥിരപ്പെടുത്തി ഫെബ്രുവരി 17ന് സർക്കാർ ഉത്തരവിറക്കുകയും ചെയ്‌തു. ഗവർണറുടെ പ്രത്യേക താൽപര്യപ്രകാരം അയച്ച കത്തിന്റെ അടിസ്‌ഥാനത്തിലാണ് നിയമനമെന്നും സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തി.

തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമങ്ങളിൽ സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് ഗവർണറുടെ ശുപാർശ കത്തുകള്‍ കൂടി പുറത്തേക്ക് വരുന്നതെന്നതാണ് ശ്രദ്ധേയം. എന്നാൽ അനുവദിച്ചിട്ടുള്ള തസ്‌തികകളിൽ നിന്നും ഒരാളെ പോലും അധികമായി നിയമിച്ചിട്ടില്ലെന്ന് മറുപടിയാണ് രാജ്‌ഭവൻ നൽകുന്നത്.

കുടുംബശ്രീക്കാരെ നിയമിക്കാൻ ശുപാ‍ശ നൽകിയതും അനുവദിക്കപ്പെട്ട തസ്‌തികയിൽ പത്തുവർഷം താൽക്കാലിക ജോലി ചെയ്യുന്നവരെ സ്‌ഥിപ്പെടുത്തുന്ന പതിവുള്ളതുകൊണ്ടാണ് 23വർഷം ജോലി ചെയ്‌ത ഫോട്ടോഗ്രാഫറെ സ്‌ഥിരപ്പെടുത്താൻ ശുപാർശ നൽകിയത് എന്നാണ് രാജ്‌ഭവൻ വിശിദീകരണം. ഗവർണറുടെ പേഴ്‌സണൽ സ്‌റ്റാഫുകൾ പെൻഷൻ വാങ്ങുന്നല്ലെന്നും രാജ്‌ഭവൻ വിശദീകരിച്ചു.

Most Read: മുട്ടുമടക്കി സർക്കാർ; സില്‍വര്‍ലൈൻ ഉപേക്ഷിക്കുന്നു; കേന്ദ്രാനുമതിക്ക് ശേഷം തുടര്‍നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE