ബലാൽസംഗക്കേസ്; യുപി മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം

By Team Member, Malabar News
UP Former Minister Gayatri Prajapati Get Life Sentence In Rape Case
Ajwa Travels

ന്യൂഡെൽഹി: മുൻ ഉത്തർപ്രദേശ് മന്ത്രിയും, സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ചിത്രക്കൂട് ബലാൽസംഗകേസിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. മൂന്ന് പേർക്കാണ് കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ള എന്നിവരാണ് മറ്റ് രണ്ട് പേർ.

പ്രത്യേക കോടതി ജഡ്ജി പികെ റായ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. വികാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ്, ചന്ദ്രപാൽ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

2014 മുതൽ ഗായത്രി പ്രജാപതിയും 6 കൂട്ടാളികളും ചേർന്ന് ചിത്രക്കൂട് സ്വദേശിനിയായ യുവതിയെ ബലാൽസംഗം ചെയ്‌തുവെന്നാണ് കേസ്. കൂടാതെ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെയും ഇവർ‍ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതിയുടെ പരാതിയിൽ ആദ്യം കേസെടുക്കാൻ യുപി പോലീസ് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ കോടതിയെ സമീപിച്ചാണ് യുവതി കേസെടുപ്പിച്ചത്.

Read also: മാനദണ്ഡങ്ങൾ പാലിക്കാൻ മറക്കരുത്, വാക്‌സിൻ പ്രധാനം; ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE