സീറ്റ് തർക്കം; നടൻ വിജയ് കാന്തിന്റെ പാർട്ടി എൻഡിഎ സഖ്യം വിട്ടു

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: സീറ്റുകൾ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ നടൻ വിജയ് കാന്തിന്റെ ഡിഎംഡികെ പാർട്ടി എൻഡിഎ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനമെന്ന് വിജയ് കാന്ത് അറിയിച്ചു. മൂന്ന് ഘട്ടമായി നടന്ന ചർച്ചയിലും സീറ്റ് ധാരണയായില്ല. മറ്റൊരു മുന്നണിയിൽ ചേരുന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി എൻഡിഎ സഖ്യം വിടുന്ന രണ്ടാമത്തെ പാർട്ടിയാണ് ഡിഎംഡികെ.

ആദ്യം 41 സീറ്റുകൾ ആവശ്യപ്പെട്ട ഡിഎംഡികെ ചർച്ചകൾക്ക് ഒടുവിൽ 23 സീറ്റുകൾ എങ്കിലും വേണമെന്ന നിലപാടിലായിരുന്നു. എന്നാൽ 15 സീറ്റുകൾ നൽകാമെന്നാണ് എഐഎഡിഎംകെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഡിഎംഡികെ എൻഡിഎ സഖ്യം വിട്ടത്.

Read also: കൊൽക്കത്തയിലെ തീപിടിത്തം; ഉന്നതാധികാര സമിതി രൂപീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE