മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ ന്യായീകരിക്കുന്നു; വി മുരളീധരൻ

By Syndicated , Malabar News
50% increase globally while 5% increase in the country; Union Minister justifies fuel price hike
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദു വംശഹത്യയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണ്. കോവിഡ് കാലത്തെ വാര്‍ത്താ സമ്മേളനം ചരിത്രത്തെ വക്രീകരിക്കാനാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത് എന്നും മുരളീധരൻ വിമർശിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സഹന സമരം, സത്യഗ്രഹം, ബഹുജന സമരം, കര്‍ഷക പ്രക്ഷോഭം എന്നിങ്ങനെ പല തലങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ മാപ്പിള കലാപത്തിലേതുപോലെ ഇന്ത്യന്‍ പൗരന്‍മാരെ മതാടിസ്‌ഥാനത്തില്‍ വംശഹത്യ ചെയ്‌ത മറ്റൊരു സംഭവം സമര ചരിത്രത്തിലില്ല.

നാടുനീളെ ശരിയത് കോടതികള്‍ സ്‌ഥാപിക്കുകയും നിസ്സഹായരായ ഹിന്ദു കുടുംബങ്ങളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തുകയും ചെയ്‌തു. മതം മാറാത്തവരെ കൂട്ടക്കൊല ചെയ്‌തു കിണറുകളില്‍ തള്ളിയത് ചരിത്രമാണ്. ഇതെല്ലാം സൗകര്യപൂര്‍വം മറച്ചുവെക്കുന്ന മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ പ്രകീര്‍ത്തിക്കുകയാണെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read also: ‘നേതാക്കളുടെ പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ തെളിവ്’; മറുപടിയുമായി സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE