‘നേതാക്കളുടെ പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ തെളിവ്’; മറുപടിയുമായി സിപിഐഎം

By News Desk, Malabar News
CPM Central Committee meeting today
Representational Image
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്‌താവനക്കെതിരെ സിപിഐഎം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധപതനത്തിന്റെ തെളിവാണ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്‌തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സിപിഐഎം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്‌ഥാനവുമില്ലാത്ത കാര്യങ്ങളുന്നയിച്ച്‌ നിരന്തരമായി ആക്ഷേപിക്കുകയാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍. എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്‌ നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ തെളിവാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം.

കൊടിക്കുന്നില്‍ നടത്തിയ അധിക്ഷേപത്തെ സോണിയാ ഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും സിപിഐഎം പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. സിപിഐഎം നേതാക്കള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ വ്യക്‌ത്യാധിക്ഷേപങ്ങളില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും പ്രതിഷേധം ഉയര്‍ത്തണമെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

National News: ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്‍റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE