പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ ഉടൻ; ഡിഎംഒ

By Trainee Reporter, Malabar News
covid vaccination palakkad
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ സ്വകാര്യ ആശുപ്രതികളിൽ കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കും. ഡിഎംഒ ഡോ. കെപി റീത്തയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ 15 സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിനേഷൻ നടക്കുക. ഈ മാസം പത്തിനകം ആശുപത്രികളിൽ വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രാഥമിക വിവരം.

അഹല്യ, അസംഷൻ, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്‌മി, പാലന, ട്രിനിറ്റി, രാജീവ്ഗാന്ധി, സന്ധ്യാറാം, സേവന, തങ്കം, വള്ളുവനാട്, വെൽകെയർ, കരുണ മെഡിക്കൽ കോളേജ്, പികെ ദാസ് എന്നീ ആശുപത്രികളിലാണ് വാക്‌സിൻ സേവനം ലഭ്യമാകുക. ആശുപത്രികൾ കേന്ദ്ര സർക്കാരിൽ തുക കെട്ടിവച്ച് വാക്‌സിൻ ബുക്ക് ചെയ്‌തിട്ടുണ്ട്‌ . ഇവയിൽ കരുണ മെഡിക്കൽ കോളേജും പികെ ദാസ് ആശുപത്രിയും 4,560 ഡോസ് കോവിഷീൽഡും, 1,200 ഡോസ് കോവാക്‌സിനുമാണ് ബുക്ക് ചെയ്‌തത്‌. മറ്റുള്ളവ 17,730 ഡോസ് കോവിഷീൽഡുമാണ് ബുക്ക് ചെയ്‌തത്‌.

Also Read: ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE