വാക്‌സിനേഷൻ 95 കോടി പിന്നിട്ടു; സംസ്‌ഥാനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

By News Bureau, Malabar News
mansukh mandaviya on covid vaccination
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 95 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഞായറാഴ്‌ച വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 100 കോടി വാക്‌സിൻ വിതരണം എന്ന നേട്ടം ഉടൻ പിന്നിടുമെന്ന് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു.

‘ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷൻ ഡ്രൈവ് വേഗതയിൽ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി ഡോസ് വാക്‌സിനാണ് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ ഇതുവരെ വിതരണം ചെയ്‌തത്’, ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്‌തു. കൂടാതെ എല്ലാവരും കുത്തിവെപ്പ് നടത്തണമെന്നും വാക്‌സിൻ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് വാക്‌സിനേഷൻ പ്രോഗ്രാം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് വ്യക്‌തമാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം കുത്തിവെപ്പിന്റെ വേഗത വർധിപ്പിക്കാനും വ്യാപിപ്പിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും അറിയിച്ചു.

Most Read: ‘ഓക്‌സിജൻ പ്രതിസന്ധി ഇല്ലെന്നും മുൻപ് പറഞ്ഞിരുന്നു’; കേന്ദ്രത്തെ വിമർശിച്ച് സിസോദിയ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE