വാക്‌സിൻ വിതരണം; ജയ്ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യ മന്ത്രി

By Staff Reporter, Malabar News
Pradeep Gyawali_jaishankar
പ്രദീപ് ഗ്യാവാലി, ജയ്ശങ്കർ
Ajwa Travels

കാഠ്മണ്ഡു: കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്‌ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി. ടെലിഫോൺ വഴി ആയിരുന്നു ചർച്ച.

വാക്‌സിനുകൾ വിതരണം ചെയ്യുന്നതുൾപ്പടെ പകർച്ചവ്യാധിക്ക് എതിരായ പോരാട്ടത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്‌തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും അഭിപ്രായങ്ങൾ കൈമാറിയതായി നേപ്പാൾ മന്ത്രാലയം അറിയിച്ചു.

ആദ്യ ഘട്ടത്തിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിൻ നേപ്പാളിന് നൽകിയിരുന്നു. കൂടാതെ ഈ വർഷം ആദ്യം ഇന്ത്യയിൽ നിന്ന് 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനാണ് നേപ്പാളിന് കൈമാറിയത്. പിന്നീട് ഇതേ വാക്‌സിന്റെ രണ്ട് ദശലക്ഷം ഡോസ് വാക്‌സിൻ കൂടി നേപ്പാളിന് കൈമാറിയിരുന്നു.

നേപ്പാളിൽ 288 പുതിയ കോവിഡ്-19 കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോർട് ചെയ്‌തത്‌. രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌ 279,388 പേർക്കാണ്.

Read Also: കോവിഡ് പിടിമുറുക്കുന്നു; ഡെൽഹിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE