വളപട്ടണം ഐഎസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി

By Desk Reporter, Malabar News
NIA
Ajwa Travels

കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്‌ദുൾ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യുകെ ഹംസ എന്നിവരാണ് കേസിലെ പ്രതികൾ.

രാജ്യാന്തര ഭീകര സംഘടനയായ ഐഎസിന് വേണ്ടി യുവാക്കളെ കടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സിറിയയിൽ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടെന്ന് കോടതി വിധിയിൽ പറയുന്നു. ശിക്ഷാ ഇളവ് വേണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു. അഞ്ചുവർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ കുറച്ച് നൽകണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ലേറെ പേർ ഐഎസിൽ ചേർന്നെന്ന കേസിൽ ആദ്യം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

Most Read:  ഫാർമസികൾ കാലിയായി; സംസ്‌ഥാനത്ത് മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് പൊതുജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE