വയലപ്ര പാര്‍ക്ക് വീണ്ടും തുറന്നു; 2 മണി മുതല്‍ 7 മണി വരെ പ്രവേശനം

By Team Member, Malabar News
Malabarnews_vayalapra park
Representational image
Ajwa Travels

പഴയങ്ങാടി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന വയലപ്ര പാര്‍ക്ക് ഇളവുകളുടെ ഭാഗമായി തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്നലെ ഉച്ചക്ക് 2 മണി മുതലാണ് പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസങ്ങളായി പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

എല്ലാ ദിവസവും ഉച്ചക്ക് 2 മണി മുതല്‍ 7 മണി വരെയായിരിക്കും പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആയിരിക്കും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. പാര്‍ക്കിന് മുന്നിലുള്ള നടപ്പാലം വഴി സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇപ്പോള്‍ നല്‍കില്ല. പകരം പുറകെ വശത്ത് കൂടിയുള്ള കവാടം വഴിയാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലേക്ക് പ്രവേശനം നല്‍കുന്നത്. നിലവില്‍ കുട്ടികളുടെ പാര്‍ക്ക്, കഫ്റ്റീരിയ, റൈഡുകള്‍ എന്നിവയാണ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്.

Read also : യാത്രക്കാര്‍ കൂടുന്നു; പഴയപടി ആകാന്‍ ഒരുങ്ങി കരിപ്പൂര്‍ വിമാനത്താവളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE