രാജ്‌മോഹൻ ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറി; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് സസ്‌പെൻഷൻ

By Desk Reporter, Malabar News
verbal-abuse-against Rajmohan-Unnithan
Ajwa Travels

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോട് ട്രെയിനിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ പാർടിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. പ്രവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവരെയാണ് കെപിസിസി പ്രസിഡണ്ട് സസ്‌പെൻഡ്‌ ചെയ്‌തത്‌. ആറു മാസത്തേക്കാണ് സസ്‌പെൻഷൻ. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് മാവേലി എക്‌സ്​പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ട്രെയിനിൽ വെച്ച് തന്നെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന എംപിയുടെ പരാതിയെ തുടർന്നാണ് നടപടി. എംപി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ ആര്‍പിഎഫും കേസെടുത്തിട്ടുണ്ട്.

Most Read:  സംസ്‌ഥാനത്ത്‌ 5.11 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE