ഉപരാഷ്‌ട്രപതി നാളെ കേരളത്തിലെത്തും; ലക്ഷദ്വീപും സന്ദർശിക്കും

By News Bureau, Malabar News
M Venkaiah Naidu
Ajwa Travels

കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്‌ച കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും.

ജനുവരി 1 ശനിയാഴ്‌ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഉൽഘാടനം ഉപരാഷ്‌ട്രപതി നിർവഹിക്കും.

ഞായറാഴ്‌ച കൊച്ചിയിൽ മടങ്ങിയെത്തുന്ന ഉപരാഷ്‌ട്രപതി കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനി കപ്പലായ വിക്രാന്ത് സന്ദർശിക്കും. തുടർന്ന് കൊച്ചി കാക്കനാടുള്ള ഡിആർഡിഒയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ) സന്ദർശിക്കും. ഒപ്പം ടോഡ് എറെയ് ഇന്റഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്‌ഥാപനവും നടത്തും.

തിങ്കളാഴ്‌ച അദ്ദേഹം കൊച്ചിയിൽ നിന്നും കോട്ടയത്തേക്ക് തിരിക്കും. മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സിഎംഐ- സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150ആം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയാകും. തുടർന്ന് ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തും.

Most Read: മുന്‍കരുതല്‍ ഡോസ്; അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കുമെന്ന് കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE