വിക്റ്റേഴ്സിലെ എസ്എസ്എല്‍സി ക്ളാസുകള്‍ അവസാനിക്കുന്നു; ഇനി റിവിഷന്‍ ക്ളാസുകള്‍

By News Desk, Malabar News
victers first bell
Ajwa Travels

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിലെ എസ്എസ്എല്‍സിയുടെ ‘ഫസ്‌റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ളാസുകള്‍ പൂര്‍ത്തിയാകുന്നു. പത്താം ക്ളാസിലെ ഫോക്കസ് ഏരിയ അടിസ്‌ഥാനപ്പെടുത്തിയ മുഴുവന്‍ ക്ളാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും.

ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്റ്റേഴ്സിലൂടെ ആരംഭിച്ച ക്ളാസുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഫെബ്രുവരി ആദ്യം മുതല്‍ പരീക്ഷക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളില്‍ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റിവിഷന്‍ ക്ളാസുകള്‍ സംപ്രേഷണം ആരംഭിക്കും.

അതേസമയം ഇതുവരെ സംപ്രേക്ഷേപണം ചെയത മുഴുവന്‍ ക്ളാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിട്ടുണ്ട്. പൊതു പരീക്ഷക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ളാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ചും സമയ ദൈര്‍ഘ്യം നല്‍കിയും കുട്ടികള്‍ക്ക് വീണ്ടും എളുപ്പത്തില്‍ കാണുന്നതിനായി പോര്‍ട്ടലില്‍ പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്.

Also Read: എടയാർ വ്യവസായ മേഖലയിലെ തീപിടുത്തം; കൂടുതൽ അന്വേഷണം വേണമെന്ന് ഫയർഫോഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE