മുംബൈ: ബോളിവുഡ് താരം വിദ്യാബാലന്റെ പുതിയ ചിത്രം ഷെര്‍നി ഒടിടി റിലീസിന്. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ മാസമാണ് ചിത്രം റിലീസ് ചെയ്യുക. വിദ്യാ ബാലൻ ഫോറസ്റ്റ് ഓഫീസറായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആമസോണ്‍ പ്രൈം റിലീസ് ചെയ്തു. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റർടൈൻമെന്റും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അമിത് മസുര്‍കറാണ് സംവിധാനം ചെയ്യുന്നത്. ശരദ് സക്സേന, മുകുള്‍ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Read also: ‘ആർക്കറിയാം’ നാളെ മുതൽ നീസ്ട്രീമിൽ; ഒടിടി റിലീസ് പ്രഖ്യാപിച്ചു