കൈക്കൂലി കേസില്‍ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ്

By Trainee Reporter, Malabar News
tomin-j-thachankary_ Malabar News
DGP Tomin J Thachankary
Ajwa Travels

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒ യില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ മതിയായ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് അനുവദിച്ചത്‌. ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട്, തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു. തച്ചങ്കരിക്കെതിരെ പ്രചരിച്ച ഓഡിയോ ടേപ്പ് വിശ്വസനീയമല്ല എന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ഡിജിപിക്കെതിരെ വകുപ്പുതല അന്വേഷണത്തിനുള്ള ശുപാര്‍ശയും വിജിലന്‍സ് മുന്നോട്ട് വെച്ചിട്ടുണ്ട്.

Read also: വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE