വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

By Staff Reporter, Malabar News
loka jalakam image_malabar news
Ajwa Travels

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകവിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ ‘റസിന്‍’ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഭവത്തെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍ വെച്ചുതന്നെ പാഴ്സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേക്ക് പാഴ്സല്‍ എത്താതെ തടയാന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

National news: ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ  നാട്ടിലെത്തിക്കും

ജൈവായുധമായി ഉപയോഗിക്കാന്‍ കഴിയുന്ന അതിമാരക വിഷമാണ് ‘റസിന്‍’. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ 3672 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മരണം സംഭവിക്കും. വളരെ ചെറിയ അളവിലുള്ള വിഷാംശം പോലും മരണത്തിന് കാരണമാകും. മാത്രമല്ല ഇതിന് നിലവില്‍ മറുമരുന്നുകളൊന്നും കണ്ടെത്തിയിട്ടുമില്ല.

സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്‍സ്പെക്ഷന്‍ സര്‍വീസും അന്വേഷണം നടത്തിവരികയാണ്.

വൈറ്റ് ഹൗസിലേക്ക് ഇതാദ്യമായല്ല ഇത്തരം പാഴ്സലുകള്‍ ലഭിക്കുന്നത്. നേരത്തെയും മാരക വിഷം ഉള്‍ക്കൊള്ളുന്ന പാഴ്സലുകള്‍ വൈറ്റ് ഹൗസിലേക്ക് ലഭിച്ചിരുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസിലേക്ക് രണ്ടു തവണ ‘റസിന്‍’ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ അയച്ച സംഭവങ്ങളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Read Also: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE