ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ  നാട്ടിലെത്തിക്കും; സൗദിയിലെ ഇന്ത്യൻ എംബസി

By Staff Reporter, Malabar News
indian-embassy-riyadh-malabarnews
ഇന്ത്യൻ എംബസി, റിയാദ്
Ajwa Travels

റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജയില്‍ മോചിതരായ 500 പേരടങ്ങിയ ആദ്യ ബാച്ച് മെയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ഈ മാസം 24-ന് രണ്ടാം ബാച്ചിനെയും കൊണ്ടുള്ള ആദ്യവിമാനം പുറപ്പെടുമെന്നാണ് വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നത്. റിയാദില്‍ നിന്നും ചെന്നൈയിലേക്കാണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. അതിന് അടുത്ത ദിവസങ്ങളില്‍ തന്നെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുമെന്നും എംബസി അറിയിക്കുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനൊപ്പം സൗദിയിലെയും ഇന്ത്യയിലെയും വിവിധ ഏജന്‍സികളുടെ സഹായവും തേടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്. മടങ്ങിപോവുന്ന ആളുകള്‍ക്കായി വിമാനടിക്കറ്റും, ക്വാറന്റൈന്‍ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ആലോചനയിലാണ് റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും വിദേശകാര്യ വകുപ്പും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE