പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്

By Syndicated , Malabar News
vigilance
Ajwa Travels

കണ്ണൂർ: പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്‌റ്റിലായിരുന്നു. തുടർന്ന് ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന.

ഈ മാസം 18ന് വെള്ളൂരിലെ സബ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് എഎംവിഐ പിവി പ്രസാദ് പിടിയിലായത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്‌ഥാനത്തിൽ പിലാത്തറയിലെ കേംബ്രിഡ്ജ് ഡ്രൈവിംഗ് സ്‌കൂളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം രേഖകളിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. തുടർന്നാണ് സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ റെയ്‌ഡ് നടത്തുന്നത്.

കഴിഞ്ഞ ജനുവരി മുതലുള്ള ലൈസൻസും, ആർസി ബുക്കുകളും യഥാസമയം കൈമാറാതെ വൈകിപ്പിച്ചതായും ഉദ്യോഗസ്‌ഥർ വാഹനങ്ങൾ കാണതെ തന്നെ ഫിറ്റ്‌നസ് നൽകിയതായും വിജിലൻസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

Read also: പ്രിയങ്കയ്‌ക്കൊപ്പം സെൽഫി; വനിതാ പോലീസുകാർക്ക് എതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE