ത്രസിപ്പിച്ച് ‘കോബ്ര’ ടീസര്‍; ചിത്രത്തില്‍ വിക്രത്തോടൊപ്പം ഇര്‍ഫാന്‍ പഠാനും മലയാളി താരങ്ങളും

By Staff Reporter, Malabar News
cobra movie
Ajwa Travels

ആര്‍ അജയ് ജ്‌ഞാനമുത്തു ചിയാന്‍ വിക്രത്തെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കോബ്ര’യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രീകരണ സമയത്തുതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന ‘കോബ്ര’യില്‍ ഏഴ് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

ഏറെ നാളുകള്‍ക്ക് ശേഷം ആരാധകരെ തൃപ്‌തിപ്പെടുത്താനാവുന്ന ഒരു വിക്രം ചിത്രമാണ് ‘കോബ്ര’യെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ സിനിമാലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പു കൂടിയാണ് ഈ ചിത്രം. കൂടാതെ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇവര്‍ക്കുപുറമേ കെഎസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌ രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

7 സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസനാണ് കൈകാര്യം ചെയ്യുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് ദിലീപ് സുബ്ബരായനാണ്.

Read Also: ഐഎസ്എല്‍; ബംഗളൂര് എഫ്‌സിയും ഈസ്‌റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE