ആത്‌മഹത്യക്ക് ശ്രമിച്ച എസ് ഐ മരിച്ചു

By Trainee Reporter, Malabar News
Suicide_2020 Sep 03
Representational Image
Ajwa Travels

തിരുവനന്തപുരം: വിളപ്പില്‍ശാല പൊലീസ് സ്‌റ്റേഷനില്‍ ആത്‌മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്‌ണന്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. വിശ്രമമുറിക്കുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരാണ് രാധാകൃഷ്‌ണനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ മാസം ഒന്നിനാണ് ഇദ്ദേഹം സ്‌റ്റേഷനില്‍ ആത്‌മഹത്യക്ക് ശ്രമിച്ചത്.

Read also: ഹത്രസ് കേസ്; പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന പ്രതിയുടെ വാദം തള്ളി കുടുംബം

ജോലിഭാരവും എസ്എച്ച്ഒയുടെ മാനസിക പീഡനവുമാണ് എസ്ആഐയുടെ ആത്‌മഹത്യക്ക് പിന്നിലെ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. 4 മാസം മുന്‍പാണ് രാധാകൃഷ്‌ണന്‍ വിളപ്പില്‍ശാല സ്‌റ്റേഷനില്‍ ചുമതല ഏറ്റെടുത്തത്.  എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ എസ്എച്ച്ഒ നിഷേധിച്ചു. രാധാകൃഷ്‌ണനെതിരെ മോശമായി പെരുമാറിയിട്ടില്ലെന്നും സംഭവത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്നും എസ്എച്ച്ഒ നേരത്തെ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE