പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് തൂങ്ങിമരിച്ചു

By Desk Reporter, Malabar News
Malabar News_a suspect suicide@TVM
Representational Image
Ajwa Travels

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. കരിമഠം കോളനിയിലെ അന്‍സാരി(37)യാണ് ജീവനൊടുക്കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.15 മണിയോടെയാണ് സംഭവം നടന്നത്.

കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷണം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച ഇയാളെ വൈകീട്ട് 5 മണിയോടെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കരിമഠം കോളനിയിലെ രണ്ട് പേരും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് ഹോം ഗാര്‍ഡുകളെയാണ് ഇയാളുടെ സുരക്ഷ ഏല്‍പ്പിച്ചിരുന്നതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിരുന്നുവെന്നുമാണ് ഫോര്‍ട്ട് പോലീസ് നല്‍കുന്ന വിശദീകരണം. സിഐ ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

സ്റ്റേഷനില്‍ എത്തിയ ഇയാള്‍ അല്‍പസമയത്തിന് ശേഷം ശുചിമുറിയില്‍ കയറി വാതിലടച്ചു, പിന്നീട് ഏറെ വൈകിയിട്ടും പുറത്ത് വരാതായതോടെ കതക് തല്ലിതകര്‍ത്താണ് അകത്തേക്ക് കയറിയതെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പരാതിക്കാരന്‍ എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE